‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജയിക്കുമെന്ന പ്രീ പോൾ സർവെ ഫലം പ്രചരിപ്പിച്ച ശാസ്തമംഗലത്തെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖയ്ക്കെതിരെ യുഡിഎഫ് സാനാർത്ഥി കെ എസ് ശബരീനാഥൻ. ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനമെന്നും നിഷ്കളങ്കമെന്ന് കരുതാനാകില്ലെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

പോസ്റ്റിൽ രാഷ്ട്രീയമുണ്ട്. അവർ ഭയക്കുന്നത് കോൺഗ്രസിനെയാണ്. കൃത്യമായ നടപടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. 51 സീറ്റുകൾ‌ നേടികൊണ്ട് യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ നേടുമെന്നും ജനങ്ങളുടെ സഹായമുണ്ടെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

വഞ്ചിയൂരിലും മുട്ടടയിലും ഇൻ ക്യാമറ ആവശ്യപ്പെട്ടുണ്ടായിരുന്നു. വഞ്ചിയൂർ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയത് നന്നായി. ഗുണ്ടായിസത്തിലൂടെ തിരുവനന്തപുരത്തെ ഭരിക്കാമെന്ന് കരുതേണ്ട. ആളുകൾക്ക് മനസ്സിലാകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. വികസനവും എല്ലാം ഉണ്ടാകുന്ന പുതിയ രാഷ്ട്രീയത്തിലേക്ക് തിരുവനന്തപുരം എത്തുമെന്ന്‌ കെ എസ് ശബരീനാഥൻ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ