'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺ​ഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല. പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാൻ സാധ്യതയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമമാക്കിയ ഒരു പട്ടികയിൽ മാറ്റം വരുത്തണമെങ്കിൽ ഒരുപാട് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നേതാക്കന്മാർ അനുമതി വാങ്ങേണ്ടതായി വരും. വളരെ കാലത്തെ പാമ്പര്യമുള്ള ആളെന്ന നിലയിൽ അത്തരത്തിലുള്ള ഒരു സാധ്യത ഞാൻ കാണുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെ ഒരു കലയായത് കൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷേ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

വിഷയത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റാണ് കോൺഗ്രസിന്റെ പരമോന്നത നേതാവ്. അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും ആധികാരികമായി പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍