'ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'; ശോഭാ സുരേന്ദ്രനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെന്നും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടിന് വേണ്ടി ബിജെപി പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ സാഹചര്യത്തിലാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രീമതി ശോഭ സുരേന്ദ്രനോടാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്.
ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കൾ പറഞ്ഞത് “മുഖം അടിച്ച് പൊളിക്കും” എന്ന് ആണ് ശ്രീമതി ശോഭ താങ്കൾ പറഞ്ഞത്.
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…
ഈ പണത്തിന് മേലെ പാലക്കാട് പറക്കും,
പിഷാരടി ജയിക്കും….
ഇത് പാലക്കാടിന്റെ ഉറപ്പ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ