മന്ത്രിസഭാ രൂപവത്കരണത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. കന്റോണ്‍മെന്റ് ഹൗസില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വീട്ടിസും പോയതിന് ശേഷമാണ് കെസിയെ കാണാനെത്തിയത്.
കെസി വേണുഗോപാലുമായി വിഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ഞങ്ങള്‍ എന്നും കാണുന്നവരാണെന്നും വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ അടിയുറച്ച് നില്‍ക്കുമെന്നും കെ സി വ്യക്തമാക്കി. ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരികയെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാമെന്നും പാര്‍ട്ടിയാണെല്ലാമെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ ആ പാര്‍ട്ടി തീരുമാനത്തിന് മേല്‍ അടിയുറച്ചു നിന്ന് പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിലുണ്ടായ മുഖ്യമന്ത്രി ചര്‍ച്ചകളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ ആ ചര്‍ച്ചകള്‍ക്കൊന്നും ഇനി ഒരു പ്രസക്തിയുമില്ലെന്ന് പറഞ്ഞു കെസി ചോദ്യത്തെ ഖണ്ഡിച്ചു.
ഞങ്ങള്‍ എന്നും കൂടി കാണുന്നവരാ. ആ ചര്‍ച്ചകള്‍ക്കൊന്നും ഇനി ഒരു പ്രസക്തിയുമില്ല. ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക. കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം. പാര്‍ട്ടിയാണെല്ലാം. പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ ആ പാര്‍ട്ടി തീരുമാനത്തിന് മേല്‍ അടിയുറച്ചു നിന്ന് പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വി ഡി സതീശന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ ഒരു കോണ്‍ഗ്രസുകാരനായി നിന്ന് നല്‍കുക എന്ന ഉത്തരവാദിത്തം ആയിരിക്കും ഞാന്‍ നിര്‍വ്വഹിക്കുക.
വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശന്‍ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.