'പാര്‍ലമെന്റിലേക്കും ഇല്ല, നിയമസഭയിലേക്കും ഇല്ല, അത് അടഞ്ഞ അദ്ധ്യായം', കെ.വി തോമസ്

എറണാകുളം തൃക്കാക്കര മണ്‍ലത്തില്‍ മത്സരിക്കുമെന്ന് പ്രചാരണം തള്ളി കെ വി തോമസ്. തനിക്കും തന്റെ കുടുബത്തിലെ ആര്‍ക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പാര്‍ലമെന്റിലേക്കും ഇല്ല. നിയമസഭയിലേക്കും ഇല്ല. ആ അദ്ധ്യായം അവിടെ വച്ച് അടഞ്ഞതാണെന്ന് കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണം നല്‍കിയ ശേഷം താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തി. അച്ചടക്ക സമിതി ചെയര്‍മാനായ എകെ ആന്റണിയില്‍ വിശ്വാസമുണ്ടെന്നും കെ വി തോമസ് പറഞ്ഞു. അച്ചടക്ക സമിതി എന്ത് നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസുകാരനായി തന്നെ തുടരും.

അതേസമയം പ്രതിപക്ഷ നേതാവായ വിഡി സതീശനെതിരെ ഇന്നും കെ വി തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ പുറത്ത് തല്ല് കൊള്ളുമ്പോള്‍ വിഡി സതീശന്‍ ഇഫ്താറില്‍ പങ്കെടുക്കുകയാണ്. ഇഫ്താര്‍ എന്താണെന്ന് ഒക്കെ തനിക്കറിയാമെന്നും, സതീശനേക്കാല്‍ കൂടുതല്‍ ഇഫ്താറില്‍ പങ്കെടുക്കുകയും, സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനോട് വ്യക്തിപരമായി ഒരു എതിര്‍പ്പും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കൊപ്പം ഇഫതാര്‍ വിരുന്നില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത കെ വി തോമസിന് മറുപടിയുമായി വിഡി സതീശന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇഫ്താറിന് പാര്‍ട്ടി വിലക്കില്ല. ഇഫ്താര്‍ സംഗമം എന്താണെന്നറിയാത്ത ഒരാളോട് എന്ത് മറുപടി പറയാനാണെന്നാണ് സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ. എനിക്കൊരു നീതി മറ്റുള്ളവര്‍ക്ക് വേറെ നീതി. ആ സമീപനം ശരിയല്ലെന്ന് കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്