മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞയാളോട് ‘അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി’യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിലെ കോന്നിയിൽ നടന്ന എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനിലായിരുന്നു സംഭവം.
മുഖ്യമന്ത്രി കൺവെൻഷനിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സദസ്സിൽ നിന്ന് ‘സിഎമ്മേ…ഒരു ചോദ്യം’ എന്ന് പറഞ്ഞ് പ്രവർത്തകരിലൊരാൾ ചോദ്യം ചോദിക്കാനൊരുങ്ങിയത്. എന്നാൽ, തൊട്ടുപിന്നാലെ ‘അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി’ എന്ന് മുഖ്യമന്ത്രി കടുത്തഭാഷയിൽ ഇതിനോട് പ്രതികരിക്കുകയായിരുന്നു.