'സ്വര്‍ണം കട്ടവരൊക്കെ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് ആലോചിച്ചാൽ പാട്ടിനുള്ള മറുപടിയാകും'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാഹുൽഗാന്ധിയുടെ അമ്മ കൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽഡിഎഫ് വർഗീയതയുമായി ഒത്തു പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‌പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി സാധാരണക്കാർക്ക് അദൃശ്യൻ, ഇടിമുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും; മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമായി മാറും : എ. കെ. ആന്റണി

പ്രചാരണം അവസാന പാദത്തിൽ: രാഷ്ട്രീയ യുദ്ധം പി.ആർ നിർമ്മിതിയിലേക്ക് ചുരുങ്ങുമ്പോൾ

രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ്, വോട്ടിന് വേണ്ടി മാത്രം താഴ്ന്ന ജാതിക്കാരെ മതി; ബിജെപിയില്‍ ജാതിവിവേചനം നേരിട്ടതായി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി. എന്‍. സരസു

'24 മണിക്കൂർ കഴിഞ്ഞു' പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ; പിണറായി വിജയന് മറുപടിയുമായി വി. ഡി. സതീശൻ

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 8 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: 'മെയ് 19 വരെ നടപടികളുമായി മുന്നോട്ടു പോകരുത്'; ടെന്‍ഡര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയില്‍; കടുത്ത ഗതാഗത നിയന്ത്രണം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,500 രൂപ വാഗ്ദാനം?; എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് ഇന്ന് അന്തിമ രൂപം നൽകും

ജനങ്ങൾ ഇടതുപക്ഷത്തിനോടൊപ്പമാണ് എന്നതിൽ ഒരു ആശങ്കയുമില്ല; അവസരവാദത്തിന്റെ മൂർത്തിഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിടാമെന്നത് വ്യാമോഹം: മുഖ്യമന്ത്രി

IPL 2026: ജഡേജ വെറും ഫയർ അല്ല, വൈൽഡ് ഫയർ; ചെന്നൈയെ വട്ടം കറക്കി രവീന്ദ്ര ജഡേജ