'അമ്പലപ്പുഴയിൽ 90,000 വോട്ടുമായി ഞാൻ ചരിത്രവിജയം നേടും'; എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ല: ജി. സുധാകരൻ

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുമുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് ജി. സുധാകരന്‍ പറഞ്ഞത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം’ ജി സുധാകരൻ പറഞ്ഞു.

എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ലെന്നും ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎമ്മിൽ ചെറുപ്പക്കാർ പോലും നേരെചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരൻ എന്ന് പേരുള്ള ഒരാളെ കൊണ്ട് പത്രിക കൊടുപ്പിച്ചത് സിപിഐഎമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും ജി. സുധാകരൻ പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും ജി. സുധാകരൻ പറഞ്ഞു. തനിക്ക് ലഭിക്കാൻ പോകുന്ന വോട്ടിനെ കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളും ജി സുധാകരൻ പ്രസംഗത്തിനിടെ അവതരിപ്പിച്ചു. ‘90,000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് അമ്പലപ്പുഴയിൽ 50,000 വോട്ടുണ്ട്. സിപിഐഎമ്മിൽ നിന്ന് 15,000 ഉം, ബിജെപിയിൽ നിന്ന് 5,000ഉം വോട്ട് കൂടി എനിക്ക് ലഭിക്കും. നിഷ്പക്ഷരായ 25,000 പേരുടെ വോട്ടും എനിക്ക് ലഭിക്കും,’ എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ