'അവനെ അകത്താക്കുന്ന പരിപാടി"വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌'; രമ്യ ഹരിദാസിനെ ട്രോളി പി വി അൻവർ

ആലത്തൂർ എം.പി  രമ്യ ഹരിദാസിൻറെ  ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലവാരോ മീറ്ററുമായി വരുന്നവരോട് എന്ന് തുടങ്ങുന്ന രമ്യയുടെ പോസ്റ്റിനാണ് അന്‍വറിൻറെ മറുപടി.  ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വര്‍ ആലത്തൂര്‍ എം.പിയെ ട്രോളിയത്.

പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

“സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..

സോറി ഗുയ്സ്..”

കോവിഡ്‌ മാനദണ്ഡമൊക്കെ കാറ്റിൽ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത്‌ ആരെങ്കിലും ചോദ്യം ചെയ്താൽ..

“എന്നെ കൈയ്യേറ്റം ചെയ്തേ..ഞാൻ പരാതി കൊടുക്കുമേ”

എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങൾ കൈതോല താളത്തിൽ വിളിച്ച്‌ കൂവി”അവനെ അകത്താക്കുന്ന പരിപാടി”വല്ലതും ആയിരുന്നെങ്കിൽ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌..😄

Latest Stories

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്