പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പിവി അന്‍വറിന് അനുകൂല നിലപാടുമായി മുസ്ലീം ലീഗ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യുഡിഎഫ് അടിത്തറ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് വിപുലമാക്കണം എന്നത് ന്യായമായ പൊളിറ്റിക്സ് ആണ്. സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ട്. അന്‍വര്‍ വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്വാഭാവികമായും കക്ഷി ബന്ധങ്ങളില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. അത്തരം ചര്‍ച്ച ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ പിവി അന്‍വറിന്റെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യം ചര്‍ച്ചയാവും അത് അനിവാര്യവുമാണ്. ലീഗ് എല്ലാ കാര്യത്തിലും മുന്‍കൈ എടുക്കാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍വേണം ഇനി കാര്യങ്ങള്‍ വിലയിരുത്തേണ്ടതെന്നും ഇടി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫില്‍ നിന്ന് പുറത്തുവന്ന ശേഷം പിവി അന്‍വര്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം സാധ്യമാകാതെ വന്നതോടെയായിരുന്നു അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയത്. മുസ്ലീം ലീഗിന്റെ അനുകൂല നിലപാട് അന്‍വറിന് പുതിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

Latest Stories

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം