ഗോ സംരക്ഷണം ഇനി ''പഞ്ചാബ് മോഡല്‍''; കിസാന്‍ റെയില്‍ പദ്ധതിയില്‍ കേരളത്തിലേക്ക് വൈക്കോല്‍ എത്തിക്കും; ഭഗവത് മാനുമായി കരാര്‍ ഒപ്പിട്ടു

കന്നുകാലി പരിചരണത്തില്‍ പഞ്ചാബിനെ മാതൃകയാക്കാന്‍ കേരളം. ഇതിന്റെ ഭാഗമായി കേരള കാലിത്തീറ്റ കോഴിത്തീറ്റധാതുലവണ മിശ്രിത നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21അംഗ സംഘം പഞ്ചാബ് സന്ദര്‍ശിച്ചു. പഞ്ചാബില്‍ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിത നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നുമായും, മൃഗസംരക്ഷണ വകുപ്പു മന്ത്രി ലളിത് സിങ്ങ് ഭുല്ലാറുമായും മന്ത്രി ജെ ചിഞ്ചുറാണിയും സംഘവും ചര്‍ച്ചകള്‍ നടത്തി.

പാലുല്‍പാദനത്തില്‍ പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്‍മയുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ്. കന്നുകാലികള്‍ക്ക് നല്‍കുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യതക്കുറവും കേരളത്തില്‍ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ റെയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായും മന്ത്രി അറിയിച്ചു. കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനത്തിലൂടെ കേരളത്തിലെ ക്ഷീരമേഖലയ്ക്കു പുത്തനുണര്‍വ് പകരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിന് സഹായകരമായെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി