തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശൂർ കോർപ്പറേഷനിൽ കൂട്ട സസ്‌പെൻഷൻ

തൃശൂർ കോർപ്പറേഷനിൽ തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം. തൃശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലെ യോഗത്തിനിടെ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് കൂട്ട സസ്‌പെൻഷൻ ലഭിച്ചു. നഗരമധ്യത്തിലെ എംജി റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്.

പ്രതിഷേധത്തിനിടെ ഡെസ്‌കിൽ കയറിയ ആളെ മേയർ സസ്പെൻഡ് ചെയ്‌തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടൻ കുറച്ചുപേർക്കൂടി ഡെസ്‌കിൽ കയറി. അതോടെ 10 പേരെക്കൂടി സസ്പെൻഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗൺസിലർമാരും ഡെസ്ക്കിൽ കയറുകയായിരുന്നു.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ പല്ലൻ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷ കൗൺസിലർമാരിൽ ഭൂരിപക്ഷം പേരെയും അടുത്ത മൂന്ന് കൗൺസിൽ യോഗങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ കൗൺസിലിനെ അപമാനിച്ച പ്രതിപക്ഷ കക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാരും ബഹളംവെച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ