ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാന്‍: മന്ത്രി ആര്‍. ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ഗവര്‍ണറുടെ സമീപകാല ഇടപെടലുകള്‍ സര്‍വകലാശാലകളെ തകര്‍ക്കുന്ന രീതിയിലായിരുന്നെന്നും ഇത് ആശങ്കയ്ക്ക് ഇടയാക്കിയെന്നും ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടന നിര്‍ദേശിക്കുന്ന മാര്‍ഗത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ജനാധിപത്യപരമായ മര്യാദയും ഭരണഘടനാപരമായ ചുമതലയുമാണ്. നേരത്തെ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെല്ലാം മറ്റ് ചുമതലകള്‍ നിര്‍വഹിക്കാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഗവര്‍ണറുടെ സമീപകാല ഇടപെടലുകള്‍ സര്‍വകലാശാലകളെ തകര്‍ക്കുന്ന രീതിയിലായിരുന്നു.

ഭരണപക്ഷത്തിന്റെ തീരുമാനത്തിനോട് പ്രതിപക്ഷം ഒരിക്കലും യോചിക്കാറില്ല. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സര്‍ക്കാറിന് പിടിവാശിയില്ല. ഏതെങ്കിലും കാര്യം സ്വതന്ത്രമായി ചെയ്യാന്‍ സര്‍വകലാശാലയ്ക്ക് കഴിയുന്നില്ല. തെളിമയുളള കാഴ്ചപ്പാടോട് കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഓര്‍ഡിനന്‍സിനെ പോസറ്റീവായി കാണമെന്നും മന്ത്രി പറഞ്ഞു.

പൊതു സ്വഭാവമുള്ള യൂണിവേഴ്സിറ്റികള്‍ക്ക് ഒരു ചാന്‍സലറും സവിശേഷ സ്വഭാവമുള്ളവയ്ക്ക് ആ മേഖലയിലെ വിദഗ്ധരുമായിരിക്കും വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ