കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ലെന്ന് സ്വകാര്യ ആശുപത്രികള്‍; സര്‍ക്കാര്‍ നല്‍കാനുള്ളത് 400 കോടി രൂപ

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍. നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്നാണ് സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റം. കുടിശ്ശിക ഇനത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ ലഭിക്കാനുള്ള സാഹചര്യത്തിലാണ് പിന്മാറ്റം.

സംസ്ഥാന സര്‍ക്കാര്‍ 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം 100 കോടി രൂപ കുടിശ്ശികയുണ്ട്. 400ഓളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിച്ച് വന്നിരുന്നത്.

നിര്‍ധന രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതി പ്രകാരം, രോഗി ആശുപത്രി വിട്ട് 15 ദിവസത്തിനുള്ളില്‍ പണം സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറണമെന്നതാണ് വ്യവസ്ഥ. കൃത്യ സമയത്ത് പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പലിശ കൂടി നല്‍കേണ്ടി വരും. നിലവില്‍ 150ഓളം ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് നിര്‍ധന രോഗികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പണം ലഭിക്കാന്‍ വൈകിയാല്‍ മറ്റ് ആശുപത്രികളും ഉടന്‍ പിന്‍മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലും സമാന സാഹചര്യം ഉണ്ടായിരുന്നു. കുടിശ്ശിക ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തിന്‍മേല്‍ തുടര്‍ന്നും ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമായി.

Latest Stories

'ഇനി നല്ല സുഹൃത്താക്കളായിരിക്കും, പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചു'; വിവാഹമോചിതനായെന്ന് അറിയിച്ച് നടൻ ഷിജു

വിസി നിയമനത്തിൽ സമവായം; സംസ്ഥാന സർക്കാരും ഗവർണറും തമ്മിലെ പോരിന് അവസാനം, തീരുമാനം സുപ്രീം കോടതിയെ അറിയിക്കും

'ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല, കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ IFFKയിൽ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം'; റസൂല്‍ പൂക്കുട്ടി

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി