മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിയമം തെറ്റിച്ച് സ്വകാര്യ ബസ്, നടപടി എടുക്കാൻ ചങ്കൂറ്റമുണ്ടോ; വെല്ലുവിളിച്ച് ഷോൺ ജോർജ്

കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിച്ചതിനെ ചോദ്യം ചെയ്ത ഷോൺ ജോർജ് രംഗത്ത്.ഇതിൽ ഒരു പ്രൈവറ്റ് ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല എന്നും നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90% ബസ്സുകളും ഇന്ന് കോട്ടയത്ത് എത്തിയതെന്നും നടപടി എന്താണ് സ്വീകരിക്കാത്തത് എന്നും ഷോൺ ജോർജ് ചോദിക്കുന്നു.

പ്രൈവറ്റ് ബസുകളെ നിലക്കുനിര്‍ത്തുമെന്നും അതുപോലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും പറയുന്ന സര്‍ക്കാര്‍ ഈ നിയമ ലംഘനത്തിതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ഷോൺ ജോർജ് സർക്കാരിനെതിരെ ആഞ്ഞടിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ന് കോട്ടയം ടൗണിൽ മുഖ്യമന്ത്രി പ്രസംഗിക്കുകയാണ്. കർഷക സംഘം സംസ്ഥാന സമ്മേളനമാണ് വേദി. ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നത്. എന്നാൽ ഇതിൽ ഒരു പ്രൈവറ്റ് ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല. നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90% ബസ്സുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളത്.

ഈ പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് ലംഘിച്ച് വാഹനം ഓടിച്ചതിന് ഇൻഷുറൻസ് പോലും ലഭ്യമാകുന്ന സാഹചര്യമില്ല. പ്രൈവറ്റ് ബസുകളെ നിലക്കുനിർത്തുമെന്നും അതുപോലെ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും പറയുന്ന സർക്കാർ ഈ നിയമ ലംഘനത്തിതിരെ നടപടിയെടുക്കാൻ തയ്യാറാകുമോ…. പ്രസ്തുത വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.റ്റി.ഓയ്ക്ക് ചങ്കൂറ്റം ഉണ്ടോ..

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ