'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വിമർശനം. വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയമെന്ന് മുഖപ്രസംഗത്തിൽ വിമർശനമുന്നയിക്കുന്നു. ബജറ്റിലെ ഈ പ്രഖ്യാപനം വെറും നികുതി പരിഷ്കരണമെന്ന വാദത്തിൽ ഒതുക്കാനാവില്ലെന്നും സുപ്രഭാതം വിമർശിക്കുന്നു.

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം കൈകോർത്തു നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് സുപ്രഭാതത്തിൽ പറയുന്നു. മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുവരുന്നത് അത്യന്തം നിർഭാഗ്യകരമാണ്. സമൂഹ ത്തിന്റെ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെ യും ബാധിക്കുന്ന വിഷയമാണിത്.

ഭരണകക്ഷിക്കുള്ളിൽ നിന്നുതന്നെ ആശങ്ക ഉയർന്നു. ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ലഹരിയുടെ വേരറുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നടപടികള്‍ക്കിടെ ഘടകകക്ഷികളെയും സാമൂഹിക നേതൃത്വങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നയം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ലെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. ഇപ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ടെങ്കിലും വീര്യം കുറഞ്ഞ മദ്യനയത്തിന്റെ തുടക്കം എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മറക്കരുതെന്ന് എഡിറ്റോറിയല്‍ പറയുന്നു.

ജനങ്ങശളുടെ ആശങ്കകള്‍ കേള്‍ക്കാനും തെറ്റായ തീരുമാനം തിരുത്താനുമുള്ള ആര്‍ജവമാണ് ഒരു സര്‍ക്കാരിന്റെ ശക്തി. എന്നാല്‍ നന്മകളെയും ദീര്‍ഘവീഷ്ണ കാഴ്ചപ്പാടുകളെയും നശിപ്പിക്കുന്നതാണ് മദ്യസംസ്‌കാരത്തിലേകക് തള്ളിവിടുന്ന തീരുമാനങ്ങളെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. ജനവികാരവും സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ലഹരിക്കെതിരായ പോരാട്ടത്തില്‍ നിന്ന് കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്നും സുപ്രഭാതത്തില്‍ ആവശ്യപ്പെടുന്നു.

Latest Stories

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി