പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം ഇന്ന് തലസ്ഥാനത്ത് എത്തും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. സില്‍വര്‍ലൈനിന് പകരം കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യത.
പുത്തരിക്കണ്ടത്തെ ഔദ്യോഗിക വേദിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ രണ്ടുമണി വരെയാണ് നിയന്ത്രണം.