ബ്രഹ്‌മപുരത്ത് ആരോപണ വിധേയമായ സോണ്‍ടാ കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ആരോപണ വിധേയമായ സോണ്‍ടാ കമ്പനിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി. കമ്പിനിയില്‍ നിക്ഷേപം നടത്തിയിരുന്ന ജര്‍മ്മന്‍ പൗരന്‍ പാട്രിക് ബൗവറാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഇന്ത്യയില്‍ നിക്ഷേപം നടത്തി താന്‍ കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്

കമ്പിനയുടമ രാജ് കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതിനാല്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ നാല് വര്‍ഷമായി താന്‍ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഈ ആരോപണം തിരിച്ചടിയാകുമെന്നാണ് ഇദ്ദേഹം പരാതിയില്‍ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇതിനിടെ സോണ്‍ടാ ഇന്‍ഫ്രാടെക്കിന് എതിരെ ബാംഗളുരുവില്‍ വിശ്വാസ വഞ്ചനക്കെതിരെ കേസും ഇയാള്‍ കൊടുത്തിട്ടുണ്ട്്. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.20 കോടി രൂപയുടെ സ്റ്റാന്‍ഡ്ബൈ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയതിന് ലാഭ വിഹിതമായി 82 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് കരാര്‍ ഉണ്ടാക്കിയെങ്കിലും സോണ്‍ടാ കമ്പനി അത് ലംഘിച്ചതായി പാട്രിക് ബോര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍