പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ; ഷാൾ അണിയിച്ച് നേതാക്കൾ

പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ. നേതാക്കൾ ഷാൾ അണിയിച്ചാണ് സ്ഥാനാരോഹണ ചടങ്ങ് നടത്തിയത്. അതേസമയം സ്ഥാനാരോഹണം ചടങ്ങിൽ ഇടഞ്ഞു നിൽക്കുന്നവർ എത്തിയില്ല. ആർഎസ്എസ് ഭീഷണിക്ക് കൗൺസിലർമാർ വഴങ്ങിയെങ്കിലും ചടങ്ങിൽ എത്തിയില്ല.

വൻ വിവാദങ്ങൾ പുകയുമ്പോഴാണ് യുവമോർച്ചാ ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പാലക്കാട് ബിജെപിയിൽ പുതിയ ജില്ലാ അധ്യക്ഷനായി ചുതമലയേറ്റത്. നഗരസഭയിലെ വിമതവിഭാഗം കൗൺസിലേഴ്‌സ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിൻ്റെ നോമിനിയായ പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനായി ഏകപക്ഷീയമായി തെരഞ്ഞെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ ഇടഞ്ഞുനിൽക്കുന്നത്.

നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു, മുതിർന്ന അംഗം എൻ ശിവരാജൻ, കെ ലക്ഷ്മണൻ എന്നിവരുൾപ്പെടെയായിരുന്നു ഇടഞ്ഞ് നിന്നിരുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി