സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല..; വിമര്‍ശനവുമായി പി.പി ദിവ്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ വി.വി പവിത്രനാണ് പുതിയ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഫെയ്‌സബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ദിവ്യ.

”സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂര്‍വമാണെന്ന്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വര്‍ഷം പൂര്‍ത്തിയാക്കി. സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല…”

”ഇതൊക്കെ മറച്ചു വെച്ച് വാര്‍ത്ത ദാരിദ്ര്യം കാണിക്കാന്‍ ഓരോ വാര്‍ത്തയുമായി വന്നു കൊള്ളും… വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങള്‍ക്ക് നല്ലത്… തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്‌ക്രിറ്റിപ്പിലും എന്നെ ഉള്‍പ്പെടുത്തുമായിരിക്കും…. പ്രതീക്ഷയോടെ….” എന്നാണ് പി.പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം, നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് പി.പി ദിവ്യ. ഈ കേസിലെ വിവാദത്തിന് പിന്നാലെയാണ് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത്. പതിനാറ് ഡിവിഷനുകളിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎം മത്സരിക്കുന്നത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

Latest Stories

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

'ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്, ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ'; അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് കെ മുരളീധരൻ

ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മർദ്ദനം

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്