പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

പോക്‌സോ കേസില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കൊച്ചി ഡിസിപി
വി.യു കുര്യാക്കോസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വേറെ ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തോട് എതിര്‍പ്പ് ഇല്ലെന്നും ഡിസിപി വ്യക്തമാക്കി.

വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിരുന്നില്ല. കോവിഡ് ആണെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസില്‍ പരാതിക്കാരിക്ക് എതിരെ അഞ്ജലി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി ആണെന്ന് കോഴിക്കോട് സ്വദേശിനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണ് എന്നും പണത്തിന്റെ കാര്യത്തിലുള്ള തര്‍ക്കമാണ് പരാതിക്ക് കാരണമെന്നും അഞ്ജലി ഫെയ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു.

നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ അമ്മയെയും മകളെയും റോയി വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയാണ് പരാതി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിരുന്നു.

Latest Stories

ഇന്ത്യയുടെ ജലബോംബ് എത്രയും വേഗം നിര്‍വീര്യമാക്കണം; അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് പാക് സെനറ്റര്‍ പാര്‍ലമെന്റില്‍

സെറിബ്രല്‍ പാള്‍സി കായികതാരങ്ങള്‍ക്ക് ജേഴ്‌സി വിതരണവും സോണല്‍തല മത്സരവും സംഘടിപ്പിച്ചു, മുന്‍കൈയ്യെടുത്ത് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയും

'ബിജെപിയോട് എന്തിനാണ് ഈ മൃദുസമീപനം, പാർട്ടിയെ കൂടുതൽ ലക്ഷ്യം വയ്ക്കണമായിരുന്നു'; കെ ചന്ദ്രശേഖർ റാവുവിനെതിരെ മകൾ കവിത

എല്‍ഡിസി തസ്തികകളിലെ ആശ്രിത നിയമനത്തില്‍ കണക്കെടുപ്പിനുള്ള ഹൈക്കോടതി ഉത്തരവ്: തല്‍സ്ഥിതി തുടരാന്‍ നോട്ടീസയച്ച് സുപ്രീം കോടതി

മൈസൂര്‍ പാക്കിന്റെ പാക് ബന്ധം അവസാനിപ്പിച്ചു, ഇനി മൈസൂര്‍ ശ്രീ; പലഹാരത്തിന്റെ പേരിലും പാക് വേണ്ടെന്ന് വ്യാപാരികള്‍; മൈസൂര്‍ പാക്കിന്റെ അര്‍ത്ഥം അതല്ലെന്ന് സോഷ്യല്‍ മീഡിയ

IPL 2025: ആര്‍സിബി ടീമിന് ആരേലും കൂടോത്രം വച്ചോ, പ്ലേഓഫിന് ഈ സൂപ്പര്‍താരവും ഉണ്ടാവില്ല, എന്നാലും വല്ലാത്തൊരു ടീമായി പോയി, തിരിച്ചടിയോട് തിരിച്ചടി

സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുണ്ടല്ലോ? 'റോഡുകൾ നന്നാക്കാൻ കഴിയില്ലെങ്കിൽ എഴുതി തരൂ, ബാക്കി കോടതി നോക്കിക്കോളാം'; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച്; പിന്നാലെ സസ്പെൻഷൻ

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ രണ്ട് സൂപ്പര്‍താരങ്ങള്‍ ഗെയിം ചേഞ്ചര്‍മാരാവും, അവര്‍ നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ചു, സെലക്ടര്‍മാര്‍ എന്തായാലും ടീമില്‍ എടുക്കും

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൊവിനോയും ധ്യാനും; മുന്നില്‍ 'നരിവേട്ട', പിന്നാലെ 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍', ഇന്നെത്തിയ ആറ് സിനിമകളില്‍ വിജയം ആര്‍ക്ക്?