പൂപ്പാറയില്‍ ഒഴിപ്പിക്കല്‍: കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകൾ പൊളിച്ചു നീക്കുന്നു; പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച ദേവാലയങ്ങൾ പൊളിക്കുന്നു. ഒരു ക്ഷേത്രവും ഒരു പള്ളിയും ആണ് പൊളിക്കുന്നത്. ഇന്ന് രാവിലെ മുതൽ ആണ് പൂപ്പാറയിൽ കയ്യേറി നിർമ്മിച്ച ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങിയത്.

88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലിസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

88 കെട്ടിടങ്ങളും പൂർണമായി പൊളിച്ചുമാറ്റുമെന്നും പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്നും ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഒരു നിവൃത്തിയും ഇല്ലാത്തവരല്ല പുഴ കയ്യേറി കെട്ടിടം നിർമ്മിച്ചത്. ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടി.

പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കും. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

Latest Stories

'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണം'; വി ഡി സതീശനായി പിടിമുറുക്കി മുസ്ലിം ലീഗും

തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് ആക്കം കൂട്ടിയത് പിണറായി വിരുദ്ധത; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ എതിർത്ത് സിപിഐ

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു'; കടുത്ത അതൃപ്തി അറിയിച്ച് ശെെലജ

'മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം... വി ഡി സതീശൻ, മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ സിദ്ദിഖ്

ആരാകും കോൺഗ്രസ് മുഖ്യമന്ത്രി? എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു, 2021 ആവർത്തിക്കരുതെന്ന് നിർദേശം

യുദ്ധത്തിൽ യുഎസിനുണ്ടായ നാശനഷ്ടം റിപ്പോർട്ടു ചെയ്യപ്പെട്ടതിലും വലുത്, ബാരക്കുകളും യുദ്ധവിമാനങ്ങൾ അടക്കമുള്ളവയും തകർന്നെന്ന് റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു

'പരിചയ സമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

സഞ്ജുവാണ് ചെന്നൈയുടെ നട്ടെല്ല്, അവന്റെ ബാറ്റിംഗ് കരുത്ത് എടുത്തു പറയേണ്ടതാണ്: ഋതുരാജ് ഗെയ്ക്‌വാദ്

ധോണി മടങ്ങി വരാനുള്ള സാധ്യതകൾ കുറവാണ്, അദ്ദേഹം വന്നാൽ ചിലപ്പോൾ ടീമിന്റെ നിലവിലുള്ള ബാലൻസ് തെറ്റും'; വിവാദ പ്രസ്താവനയുമായി ആർ അശ്വിൻ