സൈനികരുടെ യൂണിഫോം അണിഞ്ഞ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ്, ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സൈനികരുടെ യൂണിഫോം അണിഞ്ഞ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പിനായി വലവിരിക്കുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.

പൊലീസിന്‍റെ മുന്നറിയിപ്പ്…

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കില്‍ വസ്തുവകകള്‍ വില്‍ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാരുടെ പുതിയ രീതി ഇങ്ങനെയാണ് . ഒരു ഫോണ്‍ കോളിലൂടെ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത് വലിയ ചതിയിലേക്ക് ആയിരിക്കാം.

സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത്. .olx ലോ ബന്ധപ്പെട്ട മറ്റു ഓണ്‍ലൈന്‍ സൈറ്റ്കളിലോ കൊടുത്തിരിക്കുന്ന പരസ്യം കണ്ടാണ് ഫോണ്‍ മുഖേന ഇടപെടല്‍ നടത്തുന്നത് ആളുകളോട് വീട് വാടകയ്ക്കോ വസ്തു വകകള്‍ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും, അതിനുള്ള അഡ്വാന്‍സ് തുകയായി പണം നല്‍കുവാന്‍ ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയക്കാനും ആവശ്യപെടുന്നു. ഇതിനായി ഒരു അക്കൗണ്ട് നമ്പര്‍ ഫോണിലേക്ക് അയച്ചു തരും.. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്‌മെന്റ് നടത്തുവാന്‍ ആവശ്യപ്പെടുന്നു.

May be an image of 2 people and text that says "തട്ടിപ്പിൻ്റെ പുതിയ മുഖം വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ..? Armad विजय VIJAY कलभूर KALBHOR CISF अनिकेत ANIKET सहावक 189700193 कलभोर Aniket Anka MALE अनिकेत विजय QUROD Kalhhor 24/10/1 1994 पुरुश 2954 ओळख 7808 5619 2291.5280.07 माझी आधार, माझे CISF ജവാൻ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് സംഘം FOXOODI0/ KERALA POLICE"

ഒരു രൂപ പെയ്‌മെന്റ് നടത്തുമ്പോള്‍ അത് അത് അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാന്‍ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും, നിങ്ങള്‍ പതിനായിരം രൂപ അടച്ചാല്‍ ഉടന്‍ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു. പണം അയച്ചുകൊടുത്തു ഇത്തരം ചതികളില്‍ വീഴുന്ന ആളുകള്‍ സമയം കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവര്‍ വീണ്ടും ആവശ്യപ്പെടുമ്പോള്‍ 10000 രൂപ ഒന്നുകൂടി അയച്ചു തരാന്‍ തട്ടിപ്പുകാര്‍ പറയുന്നു. ഇങ്ങനെ നിരവധി തവണ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.

ആയതിനാല്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ