പാലക്കാട് നഗരസഭയിലെ 'ജയ് ശ്രീ റാം' ബാനര്‍; പൊലീസ് കേസെടുത്തു, ബി.ജെ.പി കൗണ്‍സിലര്‍മാരും പോളിംഗ് ഏജന്‍റുമാരും പ്രതികളാകും

പാലക്കാട് നഗരസഭയില്‍ ബിജെപി “ജയ് ശ്രീറാം” ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് കേസെടുത്തത്. ബിജെപി കൗണ്‍സിലര്‍മാരും പോളിംഗ് ഏജന്‍റുമാരും പ്രതികളാകും. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് പാലക്കാട് എസ്പി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ “ജയ് ശ്രീറാം” ബാനര്‍ വിരിച്ചത്. രണ്ട് ബാനറുകളാണ് തൂക്കിയത്. ഒന്നില്‍ ശിവജിയുടെ ചിത്രവും മറ്റൊന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രവുമുണ്ടായിരുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി 153-ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയ്ക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ കൗണ്ടിംഗ് ഏജന്‍റുമാരും സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക. ബുധനാഴ്ച വോട്ടെണ്ണല്‍ ദിനത്തില്‍ ഉച്ചയോടെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്സ് ഉയര്‍ത്തിയത്. രണ്ട് ഫ്ളക്സുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. പൊലീസെത്തി ഫ്ളക്സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്.

പൊലീസ് നിലപാടിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ആദ്യം പരാതി നല്‍കി. മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ബിജെപി നീക്കത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎമ്മും പരാതി നല്‍കി. പിന്നാലെയായിരുന്നു നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിംഗ് സെന്‍ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്ലളക്സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്.

ഇക്കാര്യത്തിലടക്കമാണ് സ്പെഷ്യല്‍ ബ്രാ‍ഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടിയത്. ഫ്ളക്സ് ഉയര്‍തത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ല എന്ന് വിശദീകരിച്ച ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പിന്നീട് പരാതി നല്‍കിയ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നെന്നായിരുന്നു പരിഹാസം .

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ