'അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം, ഒട്ടും ഭയമില്ല'; സിദ്ദിഖ് കാപ്പൻ

അർദ്ധരാത്രിയിൽ വീട്ടിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണമാണെന്ന് മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. 12 മണിക്ക് ശേഷം വീട്ടിൽ പൊലീസെത്തുമെന്നാണ് അറിയിച്ചതെന്നും അർദ്ധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും സിദ്ദിഖ് കാപ്പൻ ചോദിച്ചു. റിപ്പോർട്ടറിനോടായിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം.

കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ലെന്നും പിന്നെ പരിശോധന എന്തിനെന്ന് അവരാണ് പറയേണ്ടതെന്നും സിദ്ദിഖ് കാപ്പൻ പറഞ്ഞു. സുപ്രീംകോടതിയാണ് തനിക്ക് ജാമ്യം അനുവദിച്ചത്. അർദ്ധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്ന് ചോദിച്ച സിദ്ധിഖ് കാപ്പൻ ഒട്ടും ഭയമില്ലെന്നും ഇതിലും വലുത് അനുഭവിച്ചതാണെന്നും കൂട്ടിച്ചേർത്തു.

രണ്ട് വർഷക്കാലം എല്ലാ തിങ്കളാഴ്ച്ചയും വേങ്ങര സ്റ്റേഷനിൽ പോയി ഒപ്പിട്ടിരുന്ന ആളാണ്. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പൻ ആരോപിച്ചു. ഇന്നലെ അർധരാത്രി 12മണിക്കുശേഷം വീട്ടിൽ പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. വൈകിട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാർത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നായിരുന്നു പൊലീസിൻറെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു