പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

ചാവക്കാട് സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ജയിലിലെ കേടായ എക്‌ഹോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.

കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറുകയും തുടര്‍ന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാര്‍ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് പത്തുമണിയോടെ പ്രതിയെ ഗുരുവായൂര്‍ പൊലീസ് പിടികൂടുകയായിരുന്നു.

Latest Stories

വൈഭവ് എതിർ ടീമിൽ കളിക്കാത്തത് ഞങ്ങളുടെ ഭാഗ്യമാണ്: റിയാൻ പരാഗ്

ദുബെ എനിക്കെതിരെ ഏത് ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ കുരുക്കിൽ അവൻ പെട്ടു: രവീന്ദ്ര ജഡേജ

ധോണിയെ നേരിട്ട് കാണുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്: രവീന്ദ്ര ജഡേജ

യുദ്ധം അവസാനിക്കുന്നു, ഒടുവിൽ ട്രംപ് കീഴടങ്ങുന്നു? ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ നീക്കം

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

ഇറാനിലെ ഇസ്ഫഹാനിലെ ആയുധകേന്ദ്രത്തിന് നേര്‍ക്ക് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ്; ആക്രമണ സ്ഥലങ്ങളുടെ ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ വധശിക്ഷയെന്ന് ഇറാന്‍ ഭരണകൂടം

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

ഗതാഗതം തടസപ്പെടുത്തി, പ്രചാരണത്തിന് കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

തൃണമൂലിന് ശേഷം ബിജെപിയില്‍; ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു

കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്