കോവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ,  ചികിത്സയിൽ നിന്ന്  ഒഴിവാക്കി

കോവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ. ഇതിനെ തുടർന്ന് കോവിഡ് ചികിത്സാ മാർ​ഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയിൽ ലോകാരോ​ഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവൻ നടന്നത്. എന്നാൽ ഇതിന് ഇടയിലാണ് മാർ​ഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്.

പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോ​ഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയർന്നിരുന്നു. കോവിഡ് ബാധിതരെ ​മരണത്തിൽ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും