ബെംഗളൂരുവില്‍ പിടിയിലായ ലഹരിസംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം; ആരോപണവുമായി പി. കെ ഫിറോസ്

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമെന്ന്  ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മൂഹമ്മദിന് ഹോട്ടല്‍ തുടങ്ങാന്‍ പണം മുടക്കിയത് ബിനീഷെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ ബിനീഷ് കോടിയേരിയുടെ പേരുണ്ടെന്നും ഫിറോസ് പറയുന്നു. മൊഴിപ്പകര്‍പ്പും ഫിറോസ് പുറത്തുവിട്ടു.

അനൂപ് മുഹമ്മദ് കേരളത്തിലെ സിനിമാക്കാരുമായി അടുത്ത് ഇടപഴകുന്ന ആളാണ്. കൂടാതെ മയക്കുമരുന്ന കച്ചവടക്കാരനുമാണ്. മയക്കുമരുന്ന് കച്ചവടവുമായി കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചന ലഭിച്ചതായും ഫിറോസ് പറയുന്നു. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാപാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തി. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. പക്ഷേ ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നതായും ഫിറോസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ ആഴ്ചകളോളം ബിനീഷ് ബംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയതെന്നും ഫിറോസ് പറഞ്ഞു.

അനുപ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ  രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷ് കോടിയേരിയെ ഫോണില്‍ വിളിച്ചിരുന്നു. അന്നേദിവസം അനൂപ് നടത്തിയ ഫോണ്‍വിളികള്‍ വിശദമായി പരിശോധിക്കണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്