പാലാ ഉപതിരഞ്ഞെടുപ്പ്: പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കും; സമവായ ചര്‍ച്ചയില്ലെന്നും പി.ജെ ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സാദ്ധ്യതയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിയിലേക്കും ചര്‍ച്ച എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നാണ് പി.ജെ ജോസഫ് പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജോസ് കെ. മാണി വിഭാഗവുമായി സമവായ ചര്‍ച്ച നടക്കുന്നില്ല. ജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്. കട്ടപ്പന സബ്‌കോടതി വിധി നീട്ടിയതോടെ ജോസ് കെ മാണിയുടെ ചെയര്‍മാന്‍ തെരഞ്ഞടുപ്പിലുള്ള സ്റ്റേ തുടരുമെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, പരസ്പരം പോരടിച്ച് വിജയസാദ്ധ്യതക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ