പിറവം പള്ളി തര്‍ക്കം: നടുറോഡില്‍ കുര്‍ബാന നടത്തിയും പ്രതിഷേധ റാലി സംഘടിപ്പിച്ചും യാക്കോബായ സഭാംഗങ്ങള്‍

പിറവം പള്ളിയില്‍ കുര്‍ബാന നടത്താനായി ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് റോഡില്‍ കുര്‍ബാന നടത്തിയും പ്രതിഷേധ റാലി സംഘടിപ്പിച്ചും യാക്കോബായ സഭാംഗങ്ങള്‍. യാക്കോബായ വിഭാഗം വൈദികന്റെ നേതൃത്വത്തില്‍ റോഡില്‍ കുര്‍ബാന നടത്തിയ ശേഷം പ്രതിഷേധ റാലിയുമായി സഭാംഗങ്ങള്‍ മുന്നോട്ട് പോകുന്നത്. യാക്കോബായ വിഭാഗത്തിന് നീതി ലഭിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ജില്ലാഭരണകൂടത്തോട് നിര്‍്ദ്ദേ ശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പള്ളിപരിസരത്ത് നിന്ന് മാറിയാണ് പ്രതിഷേധ റാലി നടത്തുന്നത്. പള്ളി വിട്ടുകൊടുക്കാന്‍ തയ്യാറല്ല, നീതി ലഭിക്കണം, മനുഷ്യാവകാശ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. മൃതദേഹം പോലും അടക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് നീതി നിഷേധമാണെന്നുമാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.

നിയമനടപടികളുമായ വീണ്ടും മുന്നോട്ട് പോകുമെന്നും യാക്കോബായ വിഭാഗം പറയുന്നു. തങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തുന്ന ദൈവാലയം വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ഇന്ന് രാവിലെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബാനയ്ക്കായി പ്രവേശിച്ചത്. സഭയിലെ മുതിര്‍ന്ന വൈദികനായ സക്‌റിയ വട്ടെക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് കുര്‍ബാന നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തന്നെ പ്രഭാത നമസ്‌ക്കാരം തുടങ്ങിയിരുന്നു. രാവിലെ 8.30 ന് തന്നെ കുര്‍ബാന തുടങ്ങി.
രാവിലെ 10.30ഓടെ പള്ളി ഒഴിയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍, പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്