പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനപരിശോധന ഇല്ല എന്ന് വ്യക്തമാക്കിയ എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിൽ പിബിയുടെ അംഗീകാരവും വാങ്ങിയിരുന്നു. ഇനി പുനപരിശോധന ഇല്ല എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമർശനം വീട്ടിൽ നിന്ന് പോലും ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും പിന്തുണച്ചും ആയിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ.കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍റെ മറുപടി.
വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് പല ജില്ലാ കമ്മിറ്റികളിലും പിണറായി വിരുദ്ധ സ്വരം ഉയരുന്നത് സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാനഘടകത്തിന് നൽകിയിരുന്നു. സംസ്ഥാനസെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ യോഗം സംസ്ഥാനഘടകം റിപ്പോർട്ട് ചെയ്യും.