'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഐസിസി സംസ്ഥാന സെക്രട്ടറി കെ സി വേണുഗോപാൽ. ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി എന്നും പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി തന്നെയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള ഒരു ജില്ലയെ അപമാനിച്ചത് മറക്കാൻ കഴിയാത്തതാണ്. പിണറായി പണക്കാടുതങ്ങളെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

അതേസമയം ദേശീയപാത തകർന്നിട്ടും അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിനെതിരെ ബിജെപി അക്രമങ്ങൾ നടത്തുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. അതേസമയം നിലമ്പൂരിന്റെ മണ്ണ് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന മണ്ണാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

Latest Stories

തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, സുനാമി പ്രവചനത്തിൽ തകർന്ന് ടൂറിസം മേഖല

'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ

ബുംറയ്ക്കൊപ്പം ഇന്ത്യൻ ഡഗൗട്ടിൽ ഒരു അപരിചിത!!, ആ സുന്ദരി ആരെന്ന് തലപുകച്ച് ആരാധകർ, ഇതാ ഉത്തരം

ട്വന്റി 20 ഇന്നാണ് ഇറങ്ങിയതെങ്കിൽ 150 കോടി കലക്ഷൻ നേടുമായിരുന്നു. അന്ന് സംഭവിച്ചത് പറഞ്ഞ് ദിലീപ്, വലിയ ചിത്രം എടുക്കുമ്പോഴുളള ബുദ്ധിമുട്ടിനെ കുറിച്ച് താരം

ശരിക്കുമുള്ള ക്രിക്കറ്റ് നീ കളിക്കാൻ പോകുന്നതേയുള്ളു മോനേ...: 14 കാരൻ താരത്തിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ

വി എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി

'കൊവിഡ് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഐഎമ്മും ദേശാഭിമാനിയും, അനാസ്ഥ തുറന്ന് കാണിക്കും'; തുറന്നടിച്ച് വി ഡി സതീശൻ

വീണയെ വീഴ്ത്താന്‍ തത്രപ്പെടുന്ന മാധ്യമങ്ങള്‍

പൂക്കി റോളല്ല, ഇനി അൽപം സീരിയസ്, തോക്കും പിടിച്ച് പുതിയ ലുക്കിൽ നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ

IND VS ENG: ''അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിര''; ഗില്ലിനോ പന്തിനോ അല്ല, തന്റെ ആറ് വിക്കറ്റ് നേട്ടത്തിന് മറ്റൊരു താരത്തിന് ക്രെഡിറ്റ് സമ്മാനിച്ച് സിറാജ്