കണ്ണില്‍ വിരലിട്ട് കുത്തി, കാപ്പിവടി കൊണ്ട് മൂന്ന് മണിക്കൂര്‍ അടിച്ചു; മരണത്തിന് മുമ്പ് ഷാന്‍ ബാബു നേരിട്ടത് ക്രൂരമര്‍ദ്ദനം

കോട്ടയത്തെ യുവാവിന്റെ കൊലപാതകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുമ്പ് ഷാന്‍ ബാബു ക്രൂരമര്‍ദ്ദനം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷാനിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ 38 അടയാളങ്ങള്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മര്‍ദ്ദിച്ചത്. 3 മണിക്കൂറോളം നേരം മര്‍ദ്ദിച്ചു എന്നും ജോമോന്‍ പൊലീസിന് മൊഴി നല്‍കി. ഷാനിനെ വിസ്ത്രനാക്കി മര്‍ദ്ദിക്കുകയും കണ്ണില്‍ ആഞ്ഞു കുത്തുകയും ചെയ്തു.

ഷാന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. അഞ്ച് പേര്‍ ചേര്‍ന്നാണ് ഷാനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇതില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ സഹായിച്ച 13 പേരും പൊലീസ് കസ്റ്റഡിയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ.ടി ജോമോന്‍. ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു

Latest Stories

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി