പെട്രോള്‍ കടം നല്‍കിയില്ല, പമ്പ് അടിച്ചു തകര്‍ത്ത് അക്രമിസംഘം

കാസര്‍കോട് ഉളിയത്തടുക്കയില്‍ പെട്രോള് പമ്പ് അടിച്ചു തകര്‍ത്ത് അക്രമി സംഘം. പെട്രോള്‍ കടം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള പ്രകോപനമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മധൂര്‍ റോഡിലുള്ള എ.കെ. സണ്‍സ് പമ്പിലാണ് സംഭവമുണ്ടായത്. ഉളിയത്തടുക്ക സ്വദേശിയായ അഷ്ഫാഖ് ബൈക്കുമായി പെട്രോള്‍ അടിക്കാന്‍ എത്തിയിരുന്നു. അമ്പത് രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാന്‍ ജിവനക്കാര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പ്രതികാരമായി സുഹൃത്തുക്കളോടൊപ്പം തിരികെ പമ്പില്‍ എത്തി അക്രമം നടത്തുകയായിരുന്നു.

ജീവനക്കാരുമായി വക്കേറ്റം ഉണ്ടാവുകയും, തുടര്‍ന്ന് പമ്പിലെ ഓയില്‍ റൂമും, ഓഫിസ് റൂമും, ജ്യൂസ് സെന്ററും അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ പങ്കാളികളായ കൂടുതല്‍ പേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യപ്രതിയായ അഷ്ഫാഖിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി