'കൊലക്ക് കാരണം വ്യക്തിവിരോധം, കുടുംബം തകർത്തതിലുള്ള പക'; നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലക്ക് കാരണം വ്യക്തിവിരോധമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചെന്താമര ലക്ഷ്യമിട്ടത് സുധാകരനെയാണെന്നും ബഹളം വച്ചപ്പോൾ സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

480 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലക്ക് കാരണമായത് ചെന്താമരയുടെ കുടുംബം തകർത്തതിലുള്ള പകയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസിൽ ഏക് ദൃക്‌സാക്ഷിയായ ഗിരീഷിന്റെ മൊഴി നിർണായകമായി. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടെന്നാണ് ഇയാളുടെ മൊഴി.

അതേസമയം കേസിൽ മുപ്പതിലധികം ശാസ്ത്രീയ തെളിവുകളുള്ളതായും കുറ്റപത്രത്തിൽ പറയുന്നു. ചെന്താമര കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് സുധാകരനെയായിരുന്നു. എന്നാൽ സുധാകരന്റെ അമ്മ ലക്ഷ്മി ബഹളം വച്ച്. തുടർന്നാണ് ചെന്താമര ലക്ഷ്മിയെയും കൊലപ്പെടുത്തി. അതേസമയം കൊലക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്നും മരിച്ചവരുടെ ഡിഎൻഎ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ഉണ്ട്.

ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്.

ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് ചെന്താമരയെ പിടികൂടിയത്. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ പിടിയിലായ സമയത്തും കൊലപാതകത്തില്‍ ഒട്ടും കുറ്റബോധമില്ലാത്ത രീതിയിലായിരുന്നു ചെന്താമരയും വാക്കും പ്രവര്‍ത്തികളും.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ