'35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പെൻഷൻ'; സ്ത്രീ സുരക്ഷാ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷസമർപ്പിക്കാനാവും.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.

Latest Stories

'വെനസ്വേലയിലെ ജനതക്കൊപ്പം, നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണം'; നിലപാടറിയിച്ച് ഇന്ത്യ

'സംഘടനാ വീഴ്ചകൾ കാര്യമായി ബാധിച്ചു, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി'; തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ

'മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല, ഇനി പറയാതിരിക്കുകയാണ് നല്ലത്'; കെ സി വേണുഗോപാൽ

'സോണിയ ​ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ല, പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തി'; പോറ്റി പാരഡി മ്ലേച്ഛമെന്ന് എം എ ബേബി

'സമൂഹമാധ്യമത്തിലൂടെ വീണ്ടും അധിക്ഷേപം, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി അതിജീവിത

പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് ശുപാർശ; അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാർ എന്ന് എം വി ഗോവിന്ദൻ

യുഗ മിക്സ് 2026: കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കേന്ദ്രീകൃത ആർട്ടിസ്റ്റ് ഗ്രോത്ത് കോൺക്ലേവ്

'ഞാന്‍ പേടിച്ചുപോയെന്ന് പരാതി കൊടുത്തവരോട് പറഞ്ഞേക്ക്, കേസ് ഏത് രീതിയിൽ അന്വേഷിച്ചാലും നിലനിൽക്കില്ല'; പുനര്‍ജനി കേസിലെ വിജിലന്‍സ് നടപടിയിൽ വി ഡി സതീശൻ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം; ഗുരുതര വീഴ്ചയെന്ന് പൊലീസ്, പ്രത്യേകസംഘം അന്വേഷിക്കും

വെനസ്വേല: ഏകാധിപത്യത്തിന്റെ അന്ത്യം, സാമ്രാജ്യത്വത്തിന്റെ തിരിച്ചുവരവ്, എണ്ണ–രാഷ്ട്രീയത്തിന്റെ പുതിയ ലോകക്രമം