'ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴി എഴുതി നല്‍കിയത് പരാതിക്കാരി, എല്ലാത്തിനും കാരണക്കാരന്‍ ദല്ലാള്‍ നന്ദകുമാര്‍'; സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങളെല്ലാം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് ഏറ്റുപറഞ്ഞ് പിസി ജോര്‍ജ്‌

സോളാർ ബലാത്സംഗ പരാതികേസിൽ പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതി നൽകിയെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും , അന്ന് ഉമ്മൻചാണ്ടിക്കെതിരെ താൻ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ടായിരുന്നുവെന്നും പി സി ജോർജ് വെളിപ്പെടുത്തി. ദല്ലാൾ നന്ദകുമാറാണ് എല്ലാത്തിനും ഉത്തരവാദിയെന്നും , പൊതുപ്രവർത്തകർ അയാളെ സൂക്ഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു.

സോളാർ പീഡനക്കേസിൽ പരാതിക്കാരിയോട് തോന്നിയ സഹതാപമാണ് അവരോട് പ്രതികരിക്കാതിരിക്കാൻ കാരണമെന്ന് പി സി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന പരാതിക്കാരി പറഞ്ഞതിൽ ആദ്യം സംശയിച്ചു.എന്നാൽ ആ സാഹചര്യം വച്ച് തെറ്റിദ്ധരിക്കുകയായിരുന്നു.പക്ഷെ ക്രൈംബ്രാഞ്ചിനോട് സംഭവം തെറ്റാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ പരാതിക്കാരിയെ നേരിട്ട് വിളിപ്പിച്ച് പരാതി എഴുതി വാങ്ങി അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. പി സി ജോർജ് വെളിപ്പെടുത്തി.

സി.ബി.ഐ. അന്വേഷണം വന്നപ്പോൾ പരാതിക്കാരി വന്ന് സാഹായിക്കണം എന്ന് പറഞ്ഞു. ക്രൂശിക്കപ്പെട്ട ആ സ്ത്രീയോട് തോന്നിയ സഹതാപത്തിലാണ് അവരെ ഒന്നും പറയാതിരുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥരോട് പരാതി വസ്തുതാവിരുദ്ധമാണെന്നും. പ്രസ്താവന നടത്തിയത് രാഷ്ട്രീയ വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞു. പരാതിക്കാരി തന്ന കടലാസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. അത് വായിച്ചപ്പോൾ താൻ പറഞ്ഞത് സത്യമാണന്ന് സിബിഐ സംഘത്തിന് മനസിലായെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

പറഞ്ഞ മൊഴി മാധ്യമങ്ങളോട് പറഞ്ഞാൽ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും.എന്നാൽ അതിന് തന്നെക്കിട്ടില്ലെന്ന് വ്യക്തമാക്കിയതായി പി സി ജോർജ്

“ദല്ലാള്‍ നന്ദകുമാറാണ് ഇതിന്റെയെല്ലാം ആളെന്ന് എനിക്കറിയാം. അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല. അവന്‍ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്. ഇവിടുത്തെ പൊതുപ്രവര്‍ത്തകരോട് പറയുകയാ, അവനെ സൂക്ഷിക്കണം. ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കനാണവന്‍. എന്റെടുത്ത് ഗണേഷ്‌കുമാറിന്റെ പേരോ ശരണ്യാമനോജിന്റെ പേരോശരണ്യാമനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ല”, പി സി ജോർജ് പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്