ഒന്നിനെയും ഭയമില്ല, ആവശ്യമായ സുരക്ഷ ജനം തരും; പി.സി ജോർജ്

ഇത് ഇരട്ട നീതിയല്ല ഇരട്ട ക്രൂരതയെന്ന്  പി.സി.ജോർജ്. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും. എനിക്ക് ആവശ്യമായ സുരക്ഷ ജനം തരുമെന്നുമാണ് കോടതി വിധിക്കു ശേഷം പി.സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

ഇത് ഇരട്ട നീതിയല്ല ക്രൂരതയാണ്. ബിജെപിയുടെ ആത്മാർഥമായ പിന്തുണ തനിക്കുണ്ട്. എന്നാൽ യുഡിഎഫും എൽഡിഎഫും തന്നെ വേട്ടയാടുകയാണെന്നും പി.സി.ജോർജ് പറഞ്ഞു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പി.സി.ജോർജിനോട് പൊലീസ് മർദിക്കുമെന്നു ഭയമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു എന്നാൽ തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു പി.സി.ജോർജിന്റെ മറുപടി.

പൊലീസ് മർദിച്ചോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടു. പി.സി.ജോർജിനെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ സിജു രാജ പ്രതികരിച്ചു. പൊലീസ് കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏതു വിധേനയും പി.സി.ജോർജിനെ ജയിലിൽ അടയ്ക്കാനാണ് നീക്കമെന്നും അഭിഭാഷകൻ പറഞ്ഞു. തുടർന്ന്, ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി പി.സി.ജോർജിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ