ആർ.എസ്.എസിൻെറ നിഴലിനെയാണ് പ്രതിപക്ഷം ആക്രമിക്കുന്നത്, വാസ്തവത്തെയല്ല: "റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ" എന്ന പുസ്തകത്തിലെ നിരീക്ഷണം പങ്കുവെച്ച് സക്കറിയ

ബദ്രി നാരായണന്റെ “റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ” എന്ന പുസ്തകത്തിൽ ആർ.എസ്.എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി നടത്തിയിട്ടുള്ള നിരീക്ഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എഴുത്തുകാരൻ സക്കറിയ. ആർ.എസ്സ്.എസ്സിന്റെ പ്രതിച്ഛായയോടാണ് മറിച്ച് വാസ്തവത്തോട് അല്ല പ്രതിപക്ഷം യുദ്ധം ചെയ്യുന്നതെന്നും ഇതാണ് പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നമെന്നും മൊഴിമാറ്റത്തിൽ പറയുന്നു. ഇംഗ്ലീഷിൽ നിന്ന് സക്കറിയ തന്നെയാണ് പുസ്തകത്തിൽ നിന്നുള്ള പ്രസ്തുത ഖണ്‌ഡിക സ്വതന്ത്രമൊഴി മാറ്റം നടത്തിയിരിക്കുന്നത്.

ആർ എസ്സ് എസ്സ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കു കയാണ്. പ്രതിപക്ഷകക്ഷികൾ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാലഹരണപ്പെട്ടതാണ്. ഈ പാർട്ടികൾ, സത്യത്തിൽ, ആർ എസ്സ് എ സ്സിൻെറ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാർഥ ആർ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ല എന്നും കുറിപ്പിൽ പറയുന്നു.

സക്കറിയയുടെ കുറിപ്പിന്റെ പൂർണരൂപം:

ആർ എസ് എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി ഈയിടെ വായിച്ച ശ്രദ്ധേയമായ നിരീക്ഷണം പങ്ക് വച്ച് കൊള്ളട്ടെ. ഒരു പക്ഷെ നിങ്ങളിൽ പലരും വായിച്ചു കഴിഞ്ഞ ബദ്രി നാരായണൻ്റെ “റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ” എന്ന പുസ്തകത്തിൽ നിന്നാണ് ഇത്. ഇംഗ്ലീഷിൽ നിന്ന് ഞാൻ സ്വതന്ത്രമൊഴി മാറ്റം നടത്തിയത്.

——————————

“ഒരു വശത്ത് സംഘ് (സംഘപരിവാർ) വിവിധ സ്രോതസ്സുകളിൽ നിന്ന് ശക്തി ഉൾക്കൊള്ളുകയും ഗ്രാമീണരുടെയും നാഗരിക രുടെയും ദരിദ്രരുടെയും ഇടയിൽ പ്രിയം നേടിയ ഒരു ഭാഷയും പ്രബോധനവും വികസിപ്പിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ അതിനെ ലാക്കാക്കി നീക്കങ്ങൾ നടത്തുന്നു. പക്ഷേ പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നം എന്തെന്നാൽ അവർ യുദ്ധം ചെയ്യുന്നത് ആർ എസ്സ് എ  സ്സിൻ്റെ പ്രതിച്ഛായയോടാണ് വാസ്തവത്തോട് അല്ല. ആർ എസ്സ് എസ്സ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കു കയാണ്. പ്രതിപക്ഷകക്ഷികൾ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാല ഹരണപ്പെട്ടതാണ്. ഈ പാർട്ടികൾ, സത്യത്തിൽ, ആർ എസ്സ് എ സ്സിൻെറ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാർഥ ആർ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ല.”

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം