അത്യാധുനിക യന്ത്രങ്ങളെല്ലാം വെറും കാഴ്ച വസ്തു; ആലപ്പുഴ മെഡിക്കൽ കോളജിൽ പരിശോനകൾക്കായി സ്വകാര്യ ലാബുകളിലേക്കോടി രോഗികൾ

ദിനം പ്രതി നിരവധി രോഗികളെത്തുന്ന സർക്കാർ ആശുപത്രിയാണ് ആലപ്പുഴ മെഡിക്കൾ കോളജ്. എന്നാൽ ഏറെ പ്രതീക്ഷയോടെ ചികിത്സകൾക്കായി എത്തുന്ന രോഗികൾ ഇന്ന് കൂടുതൽ പണം കൊടുത്ത് സ്വകാര്യ പരിശോധന സംവിധാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം, സിടി സ്കാന‍ര്‍ എന്നിവ പ്രവര്‍ത്തിക്കാതായിട്ട് വർഷം ഒന്നു കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ പരിശോധനകൾക്കായി വൻ തുക മുടക്കി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.

സ്വകാര്യമേഖലയില്‍ മള്‍ട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ജില്ലകൂടിയാണ് ആലപ്പുഴ എന്നത് തന്നെ മെഡിക്കൽ കോളേജിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. വിദ്ഗ്ധ ചികിത്സയ്ക്കായി ജില്ലയിലെ ജനങ്ങൾക്ക് ഏക ആശ്രയം വണ്ടാനം മെഡിക്കൽ കോളേജാണ്. പക്ഷെ ഇവിടെയാകട്ടെ പല വകുപ്പുകളിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ പണിമുടക്കിലാണ്. ഒന്നുകിൽ കാലാവധി കഴിഞ്ഞത്, അതല്ലെങ്കില്‍ കേടായ നിലയിലാണ് ഉപകരണങ്ങൾ.

സ്താനാർബുദ്ധ ചികിത്സയ്ക്കുള്ള മാമോഗ്രാം, കാന്ഡസർ കെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സിടി സ്കാനർ എന്നിവ പ്രവർത്തന രഹിതമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഹാര്‍ട്ട് ലങ് യന്ത്രം പുതിയത് അനുവദിച്ചുവെങ്കിലും എന്ന് വരും എന്ന് പ്രവചിക്കാനാകില്ല.

ഏതായാലും നിലവിലെ സാഹചര്യത്തിൽ വലയുന്നത് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ തന്നെയാണ്.സംസ്ഥാനത്ത് ആരോഗ്യ സംവിധാനം ഏറെ മെച്ചപ്പെടുന്നവെന്ന് പ്രഖ്യാപിക്കുമ്പോഴും ഇതുപോലുള്ള ഗതികേടിന്റെ ഉദാഹരണങ്ങൾ കൂടിവരികയാണ്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ