വാട്ടര്‍ മെട്രോ ബോട്ട് ഹൈക്കോര്‍ട്ട് ടെര്‍മിനല്‍ ജെട്ടിയില്‍ ഇടിച്ചു; പരിക്കേറ്റ യാത്രക്കാരോട് ക്ഷമാപണം നടത്തി കെഎംആര്‍എല്‍; അന്വേഷണം പ്രഖ്യാപിച്ചു

വാട്ടര്‍ മെട്രോ ബോട്ട് ഹൈക്കോര്‍ട്ട് ടെര്‍മിനല്‍ ജെട്ടിയില്‍ ഇടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെഎംആര്‍എല്‍. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് വന്ന വാട്ടര്‍ മെട്രോ ബോട്ട് യന്ത്രത്തകരാറിനെതുടര്‍ന്നാണ് ജെട്ടിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇവരോട് ക്ഷമാപണവും കെഎംആര്‍എല്‍ നടത്തിയിട്ടുണ്ട്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കൊച്ചി സര്‍വകലാശാല, കൊച്ചി മെട്രോ എന്നിവയിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ സംഘമാണ് രൂപികരിച്ചിരിക്കുന്നത്. അപകടമുണ്ടായ ബോട്ടിനു പുറമെ മറ്റു ബോട്ടുകളുടെയും സുരക്ഷാ പരിശോധന നടത്തും. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്കുണ്ടായ പരാതികളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. വൈകിട്ട് 6.10 നായിരുന്നു അപകടം. ബോട്ട് അടുപ്പിക്കാനായി ക്രമീകരിച്ച പോണ്ടൂണിലാണ് ബോട്ട് ഇടിച്ചത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ