കേരളത്തില്‍ വോട്ടിംഗ് ശതമാനത്തിലും നേട്ടമില്ല, 'സുവര്‍ണാവസരം' മുതലാക്കാനാകാതെ ബി.ജെ.പി

  • 2019ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ ആകെ വോട്ട് : 3,171,792 (16%)
  • 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ ആകെ വോട്ട്: 2,962,631 (15.10%)

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ അകൗണ്ട് തുറക്കാനാകാതെ പോയ എന്‍ഡിഎയ്ക്ക് വോട്ടിംഗ് ശതമാനത്തിലും കാര്യമായ വര്‍ദ്ധനയില്ല. ശബരിമല വിഷയം “സുവര്‍ണാവസരമാക്കി” ഹിന്ദു ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപിയ്ക്ക് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 30 ലക്ഷത്തോളം വോട്ടും 15 ശതമാനത്തിലധികം വോട്ടിംഗ് ശതമാനവും സ്വന്തമാക്കിയിരുന്നു. ഒ രാജഗോപാലിനെ നേമത്ത് വിജയിപ്പിക്കാനും ബിജെപിയ്ക്കായി.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ ഒരാളെയും വിജയത്തിലെത്തിക്കാനായില്ലെന്ന് മാത്രമല്ല വോട്ടിംഗ് ശതമാനത്തില്‍ നാമമാത്ര വര്‍ദ്ധന മാത്രമാണ് എന്‍ഡിഎയ്ക്ക് ഉണ്ടായിരിക്കുന്നത്. 3,171,792 ലക്ഷം വോട്ടുകളാണ് 20 ലോക്സഭ മണ്ഡലങ്ങളില്‍ നിന്നും എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്.

ഇതില്‍ 2,635,810 വോട്ടും നേടിയത് ബിജെപിയാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 12.9 ശതമാനം വരുമിത്. (സോഴ്‌സ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ്). ഇതുകൂടാതെ എന്‍ഡിഎ സഖ്യകക്ഷിയായി മത്സരിച്ച ബിഡിജെഎസ് നാല് മണ്ഡലങ്ങളില്‍ നിന്ന് 3,80,847 വോട്ടും കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം കോട്ടയത്ത് നിന്ന് 1,55,135 വോട്ടും കരസ്ഥമാക്കി. ഇതോടെ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം ഏതാണ്ട് കഷ്ടി 16 ശതമാനത്തിലൊതുങ്ങും.

എന്‍ഡിഎയെ സംബന്ധിച്ച് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് വോട്ടിംഗ് ശതമാനത്തിലെ ഈ കിതപ്പ്. ഇത്തവണ 20 ശതമാനം വോട്ടെങ്കിലും നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷവും ബിജെപിയുടെ വിലയിരുത്തല്‍. ഇതിനാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമടക്കം വലിയ പ്രചാരണ കോലാഹലമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല മുന്‍നിര്‍ത്തി ബിജെപി നടത്തിയത്. മാത്രമല്ല ഗവര്‍ണര്‍ പദവി രാജി വെച്ചെത്തിയ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെഎസ് രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ അടക്കം ഒരുപിടി പ്രമുഖരെ മത്സരിച്ച് പരമാവധി വോട്ടുകള്‍ സമാഹരിക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലവത്തായിട്ടില്ലെന്നാണ് വോട്ടിംഗ് ശതമാനത്തില്‍ ബിജെപിയുടെ ഈ കിതപ്പ് സൂചിപ്പിക്കുന്നത്.

Latest Stories

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം, പുതിയ ബിൽ അനുസരിച്ച് 125 ദിവസത്തെ തൊഴിൽ ഉറപ്പെന്ന് ശിവരാജ് സിങ് ചൗഹാൻ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ബിജെപി രാഷ്ട്രീയം; മഹാത്മ ഗാന്ധിയെ നീക്കി സംസ്ഥാനങ്ങളെ ഞെരുക്കി പദ്ധതി അട്ടിമറിക്കാനുള്ള പുത്തന്‍ ബില്ലില്‍ പ്രതിഷേധം കനക്കുന്നു

'മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായി എന്നത് തെറ്റായ പ്രചാരണം'; മന്ത്രി വി ശിവൻകുട്ടി