അറിയപ്പെടുന്ന നേതാവായത് ചുവന്ന കൊടിയുടെ ലേബലിൽ; മൂല്യങ്ങളെല്ലാം ബലി കഴിച്ചാണ് കനയ്യ കാലുമാറിയതെന്ന് പന്ന്യൻ രവീന്ദ്രൻ

കോൺഗ്രസിൽ ചേർന്ന യുവ നേതാവ് കനയ്യ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കോൺഗ്രസുമായി വിലപേശിയാണ് കനയ്യ കുമാർ സ്ഥാനമാനങ്ങൾ നേടിയെടുത്തത്. രാഷ്ട്രീയ കുതന്ത്രമാണ് നടത്തിയത്. കനയ്യ കുമാറിനെ വളർത്തിയെടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നത് മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

കനയ്യകുമാറിന് സ്വന്തം നേട്ടം മാത്രമാണ് ചിന്ത. സൂത്രപ്പണികൾ കൊണ്ട് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനാണ് ശ്രമം. കനയ്യ കുമാറിന് സി.പി.ഐ ഏറ്റവും കൂടുതൽ പരിഗണന നൽകിയിരുന്നു. ചുവന്ന കൊടിയുടെ ലേബലിലാണ് കനയ്യ കുമാർ ഇന്ത്യയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായത്. ചെറുപ്പത്തിൽ തന്നെ പാർട്ടിയുടെ ദേശീയ കൗൺസിലിലും എക്സിക്യൂട്ടിവിലുമെത്തി. മൂല്യങ്ങളെല്ലാം ബലി കഴിച്ചുകൊണ്ടാണ് കനയ്യ കുമാർ കാലുമാറിയതെന്നും പന്ന്യൻ രവീന്ദ്രൻ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യാ രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ്​ നിലനിൽക്കണ​മെന്നായിരുന്നു കോൺഗ്രസിൽ ചേർന്ന് കൊണ്ട്​ കനയ്യ കുമാർ പറഞ്ഞത്.   രാജ്യം രക്ഷപ്പെടണമെങ്കിൽ കോൺഗ്രസ്​ നിലനിൽക്കണമെന്ന്​ ആഗ്രഹിക്കുന്നത്​ കൊണ്ടാണ്​ ഞാൻ ഈ പാർട്ടിയിൽ ചേർന്നതെന്നായിരുന്നു കനയ്യയുടെ വിശദീകരണം.

മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത്​ സിംഗിന്റെ ധീരത, അംബേദ്​കറുടെ സമത്വം എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇതുകൊണ്ടാണ്​ ഞാൻ കോൺഗ്രസിൽ ചേർന്നത്​. കോൺഗ്രസ്​ ഒരു വലിയ കപ്പലാണ്​. അത്​ അതിജീവിക്കുകയാണെങ്കിൽ​ മറ്റു ചെറിയ പാർട്ടികളും അതിജീവിക്കും. കോൺഗ്രസ്​ എന്നത്​ ഒരു ആശയമാണ്​. ഈ രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണിത്​. ഞാൻ മാത്രമല്ല, കോൺഗ്രസി​ല്ലാതെ ഈ രാജ്യം അതിജീവിക്കില്ലെന്ന്​ ഒരു പാട്​ പേർ കരുതുന്നുവെന്നും കനയ്യ കഴിഞ്ഞ ദിവസം പറഞ്ഞു

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ