പാലാരിവട്ടം പാലം അഴിമതി: അന്വേഷണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും കുറ്റപത്രമായില്ല

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം കേസില്‍ കുറ്റപത്രം വൈകുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടുന്നത്. മുന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവരുടെ പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയിട്ടില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി ഒരു കൊല്ലം പിന്നിട്ടിട്ടും പാലം അഴിമതി കേസില്‍ തുടര്‍നടപടികള്‍ വൈകുകയാണ്.

പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ്. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, മുന്‍ റോഡ്ജ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം ഡി മുഹമ്മദ് ഹനീഷ് എന്നിവര്‍ ഉള്‍പ്പടെ പതിനെട്ട് പേരെയാണ് പ്രതി ചേര്‍ത്തത്.

പാലത്തില്‍ കുഴികള്‍ ഉള്‍പ്പെടെ രൂപപ്പെട്ടതോടെ പരാതി രൂക്ഷമായിരുന്നു. പിന്നീട് അന്വേഷണം നടത്തിയപ്പോളാണ് പാലത്തിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും, പിന്നിലെ അഴിമതിയും കണ്ടെത്തിയത്. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും 2019ല്‍ പ്രതികളാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തത്. സ്‌പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരും, കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരും പ്രതികളായി. എന്‍ജിനീയര്‍ എ.എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

മന്ത്രിയും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് സര്‍ക്കാരിന് എട്ടേകാല്‍ കോടിയുടെ നഷ്ടമാണ് വരുത്തിയത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്. പ്രധാനപ്പെട്ട ഉദ്യേഗസ്ഥരും മന്ത്രിയും ഉള്‍പ്പെട്ട കേസില്‍ വിവിധ തലങ്ങളില്‍ ഉള്ളവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് വൈകുന്നതോടെയാണ് കുറ്റപത്രവും വൈകുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ