കാശ്മീര്‍ ശാന്തമാണെന്ന അമിത് ഷായുടെ അവകാശവാദം പൊളിഞ്ഞു; കേന്ദ്ര സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സിപിഎം ജനറല്‍ സെക്രട്ടറിക്ക് പിന്നാലെ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകര്‍ന്നു വീണിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് വിനോദ സഞ്ചാരികളായ 28 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ആക്രമണം വിരല്‍ചൂണ്ടുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതല യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

നേരത്തെ, വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഭീകരാക്രമണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

ജമ്മു-കശ്മീരില്‍ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി തന്നെ എടുത്തുകളയുകയും ചെയ്തതില്‍ അവിടുത്തെ ജനങ്ങള്‍ നിരാശരും ദുഖിതരുമാണെന്നും അദേഹം പറഞ്ഞു. സുപ്രീംകോടതി ഇടപെടലിനൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഇനിയും തയ്യാറായില്ല. സര്‍ക്കാര്‍ തുടരുന്ന ഇത്തരം വിനാശകരമായ നയസമീപനമാണ് ആക്രമണങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്ന് ബേബി ആരോപിച്ചു.

ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചുവെന്നും ഭീകരാക്രമണങ്ങള്‍ ഇല്ലാതായെന്നുമുള്ള പൊള്ളയായ അവകാശവാദമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തുടര്‍ച്ചയായി നടത്തിവരുന്നത്. ഇത്തരം അവകാശവാദങ്ങള്‍ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് നിയമസഭാംഗവുമായ യൂസഫ് തരിഗാമി രംഗത്തെത്തി. ഈ നാണം കെട്ട പ്രവൃത്തി ചെയ്യുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളല്ലെന്നും തരിഗാമി പ്രതികരിച്ചു.

‘ഈ നാണം കെട്ട പ്രവൃത്തി ചെയ്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളല്ല. വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ എവിടെയാണ് പോകേണ്ടത്. ഇവിടേയ്ക്ക് വരുന്നവരെ ആക്രമിക്കുന്നത് ഞങ്ങളുടെ പൈതൃകത്തിന്റെ ഭാഗമല്ല. നാണം കെട്ട പ്രവൃത്തിയാണിതെന്ന് തതരിഗാമി എഎന്‍ഐയോട് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം