പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ചിലര്‍ വട്ടമിട്ടു പറക്കുന്നു; ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്ന് കുമ്മനം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവന്‍ മ്യുസിയത്തിലാക്കി പൊതുപ്രദര്‍ശനത്തിന് വെക്കണമെന്നും അതുവഴി സര്‍ക്കാരിന് വന്‍ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോണ്‍ഗ്രസ് എംഎല്‍എആയ എ പി അനില്‍ കുമാറിന്റെയും അഭിപ്രായങ്ങള്‍ ക്ഷേത്രത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നതെന്ന്
ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി കുമ്മനം രാജശേഖരന്‍.

പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചവയാണ്. അവയില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലര്‍ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സര്‍ക്കാരിന് വിട്ടുകിട്ടാന്‍ മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതില്‍ നിരാശരായവര്‍ കലവറയിലെ കരുതല്‍ ശേഖരത്തില്‍ ഉന്നം വെച്ച് കരുനീക്കങ്ങള്‍ നടത്തുകയാണ്.

കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ മുകളില്‍ കൂടി അഞ്ചുവട്ടം പറന്ന സംഭവം ഭക്തജനങ്ങളില്‍ വളരെയേറെ ഉല്‍കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്ത് ആവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിന് വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇപ്പോള്‍ വിവാദം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയ്ക്കുള്ളില്‍ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് തിരിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തുവാനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കള്‍ പരിരക്ഷിക്കുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Latest Stories

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ അഞ്ച് ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം