പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജപിയിലേക്ക്; പാര്‍ട്ടി വിടുന്നത് പരിഗണനകള്‍ ലഭിക്കാത്തതോടെ

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജപിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പത്മിനി തോമസ് ആണ് ഇന്ന് ബിജെപിയില്‍ ചേരുന്നത്.

കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണനകള്‍ ലഭിക്കാത്തതാണ് പത്മിനി ബിജെപിയിലേക്ക് പോകുന്നതിന് കാരണമെന്നാണ് വിവരം. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടാകുമെന്നാണ് വിവരം. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന നേതാക്കള്‍ ആരൊക്കെയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയിലുണ്ടായിരുന്ന ഒരു മുന്‍മന്ത്രി ഉള്‍പ്പെടെ ബിജെപിയിലേക്ക് പോകുമെന്നാണ് വിവരം. മുന്‍ മന്ത്രി കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത