സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വിസി ഡോ പി രവീന്ദ്രന്‍. സേവാഭാരതി ഒരു നിരോധിത സംഘടനയല്ലെന്ന് ഡോ പി രവീന്ദ്രന്‍ പറഞ്ഞു. സേവാഭാരതി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയെന്നും ഡോ പി രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തോന്നിയിട്ടില്ലെന്നും പി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. തനിക്ക് പിന്തുണ നല്‍കേണ്ടവര്‍ ബാലിശമായ കാര്യങ്ങള്‍ കൊണ്ടുവന്ന് സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തുകയാണെന്നും വിസി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ സിലബസില്‍ വേടന്റെ ഗാനം ഉള്‍പ്പെടുത്തുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്നും വിസി അറിയിച്ചു.

റിപ്പോര്‍ട്ട് നല്‍കിയ ഡോ എംഎം ബഷീര്‍ അറിയപ്പെടുന്ന വ്യക്തിയാണ്. എംഎം ബഷീര്‍ നല്‍കിയ ശിപാര്‍ശ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയിട്ടുണ്ട്. അക്കാദമിക് കൗണ്‍സില്‍ തിരുമാനമെടുക്കും. ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടനെന്നും അക്കാദമിക വിഷയങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും പി രവീന്ദ്രന്‍ അറിയിച്ചു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും