സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കോടതിയുടേതാണ് ഉത്തരവ്. പയ്യന്നൂര്‍ പടിയോട്ടുചാല്‍ പൂതംകണ്ടം ഗവൺമെന്റ് യു.പി സ്‌കൂളിലെ പി.ടി. അധ്യാപകനായ എം. പ്രഭാകരന്‍ നമ്പ്യാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.

ജനുവരി മൂന്നിന് ഹര്‍ജിക്കാരന് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി നടപ്പാക്കാത്തതിനെതിരെയാണ് പ്രഭാകരന്‍ നമ്പ്യാര്‍ ട്രിബ്യൂണലിൽ ഹര്‍ജി നല്‍കിയത്.

ചെയര്‍മാന്‍ ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, അംഗം കെ.ജോസ് സിറിയക് എന്നിവരുടെ ബെഞ്ചാണ് അറസ്റ്റിന് ഉത്തരവിട്ടത്. ഫെബ്രുവരി ഒമ്പതിനാണ് കേസ് ഇനി പരിഗണിക്കുക.

Latest Stories

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്