സർക്കാരിന്റെയും പൊലീസിന്റെയും സൗകര്യത്തിന് കോള്‍ഡ് സ്റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല ഉത്തരവ്: ഹൈക്കോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ഹൈക്കോടതി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സൗകര്യം പോലെ കോള്‍ഡ് സ്റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവുകള്‍ എന്നും പറഞ്ഞു. കോട്ടയം തിരുവാര്‍പ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതിയുടെ വിമർശനം.

തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

ക്രമസമാധാന പ്രശ്‌നമാണ് ഉത്തരവ് നടപ്പാക്കാത്ത കാരണമായി പൊലീസ് പറയുന്നത്. എന്നാൽ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവുകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉത്തരവുകള്‍ നടപ്പാക്കാനാകാതെ പോകുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ഇത്തരം നിലപാട് അംഗീകരിച്ചാല്‍ അത് നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരിക്കുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ കോടതി ഇടപെടും. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ നിന്ന് പൊലീസിനെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍